ഛണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസ് വേദിക്ക് അടുത്തുള്ള അപകടത്തിൽ സംസ്ഥാന കൗൺസിൽ അംഗവും എറണാകുളത്ത് നിന്നുള്ള വനിതാ നേതാവുമായ കമലാസദാനന്ദനു പരിക്കേറ്റു. സമ്മേളന വേദിയിലേക്ക് വരാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നൂ കമലയെ. തോളിനും ഇടിപ്പല്ലിനുമാണ് പരിക്ക്. ആദ്യം ഛണ്ഡീഗഡിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ശാസ്ത്രക്രിയ നിർദേശിച്ചതോടെ ഇന്ന് രാവിലെ വിമാനത്തിൽ കൊച്ചിയിൽ എത്തിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.
ഛണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസ് വേദിക്ക് തൊട്ടടുത്തുള്ള വാഹനാപകടത്തിൽ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദന് പരിക്കേറ്റു
