ഡല്‍ഹി: 15 വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ മലയാളി പിടിയില്‍. കൊല്ലം ജില്ലയിലെ മാവടി കുളക്കട സ്വദേശി ജെ സുരേന്ദ്രന് എന്നയാളെയാണ് സിബിഐ പിടികൂടിയത്. വ്യാജരേഖകള്‍ ഉപയോഗിച്ച് പണം തട്ടിയ 2010 ലെ കേസിലാണ് നടപടി.വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മെസ്സസ് സ്റ്റിച്ച് ആന്‍ഡ് ഷിപ്പ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നത്. സംഭവത്തില്‍ 2010 ജൂലൈ 21 നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
1.5 കോടിയുടെ ബാങ്ക് തട്ടിപ്പ്; 15 വര്‍ഷത്തിന് ശേഷം മലയാളി സിബിഐ പിടിയില്‍
