ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ജോർദാൻ എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ പാലങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി.ടെഹ്‌റാനിലെ പ്രമുഖമായ ബി-1 പാലം ഇസ്രയേൽ തകർത്തതിലുള്ള പ്രതികാരമായാണ് ഈ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലങ്ങളിലൊന്നായ കറാജിലെ ബി-1 പാലം കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *