തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയാൻ ഇനി മുതൽ വലിച്ചെറിയേണ്ടതില്ല. മദ്യക്കുപ്പികൾ തിരികെ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ബെവ്കോ. ബെവ്‌കോയിൽ നിന്ന് വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ബെവ്‌കോ തന്നെ തിരിച്ചെടുക്കും. പ്ലാസ്റ്റിക് കുപ്പികൾ അതാത് ഔട്ട്ലെറ്റുകളിൽ തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചു നൽകും.വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ബീവറേജസ് കോർപ്പറേഷനെന്നും 70 കോടി മദ്യക്കുപ്പികളാണ് പ്രതിവർഷം വിറ്റഴിക്കപ്പെടുന്നതെന്നും മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിലൂടെ പറഞ്ഞു.
മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട;പുത്തൻ പദ്ധതി ആവിഷ്കരിച്ച് ബെവ്കോ
