ലോകത്ത് ഏറ്റവും പ്രായമുള്ള ശിശു ജനിച്ചു. ജനിക്കുമ്പോൾ 31 വയസ്സാണ് ഈ ശിശുവിന്. അത്ഭുതപ്പെടേണ്ട. ശാസ്ത്രവളർച്ചയാണ് ഇത് കാണിക്കുന്നത്.30 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നാണ് ഇപ്പോൾ ഈ കുഞ്ഞ് പിറന്നത്. അമേരിക്കയിലെ ഒഹായോയിലെ ദമ്പതികള്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. ലണ്ടന്‍ സ്വദേശികളായ ലിന്‍ഡ്സെ പിയേഴ്സ് (35) ടിം പിയേഴ്സ് (34) എന്നിവർക്കാണ് കുഞ്ഞുണ്ടായത്. തഡ്ഡിയസ് ഡാനിയല്‍ പിയേഴ്സ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.1994-ല്‍ ആണ് ഈ കുഞ്ഞിൻ്റെ പിറവിക്ക് ‘ആരംഭം’ കുറിച്ചത്. ഐ വി എഫ് വഴി ഉത്പാദിപ്പിച്ച നാല് ഭ്രൂണങ്ങളില്‍ ഒന്നില്‍ നിന്ന് തഡ്ഡിയസിനെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ 62 വയസ്സുള്ള ലിന്‍ഡ ആര്‍ച്ചര്‍ഡ് ആണ് ഇങ്ങനെ ഭ്രൂണങ്ങൾ ഉത്പാദിപ്പിച്ചത്. 30 വര്‍ഷത്തോളം ദ്രവ നൈട്രജനില്‍ ശീതീകരിച്ച് സൂക്ഷിച്ച ശേഷം, 2023 നവംബറില്‍ ഭ്രൂണങ്ങളിലൊന്ന് ലിന്‍ഡ്സെയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഭ്രൂണങ്ങളിൽ ഒന്നിലൂടെ ലിൻഡ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്. അതായത്, ഇപ്പോൾ ജനിച്ച തഡ്ഡിയസിന് 30 വയസ്സുള്ള ഒരു സഹോദരിയുണ്ട്.
ലോകത്ത് ഏറ്റവും പ്രായമുള്ള ശിശു ജനിച്ചു
