കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലിൽ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു മൊയ്തീൻ കോയക്ക് (72)മർദ്ദനമേറ്റു. നേരത്തെ ഇദ്ദേഹത്തിൻറെ അയൽവാസിയായിരുന്ന അസീസ് ആണ് മർദ്ദിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 45 വർഷം മുമ്പ് മൊയ്തീൻ കോയയും അന്ന് അയൽപക്കത്ത് താമസിച്ചിരുന്ന അസീസ് ഹാജിയും തമ്മിൽ അതിxtർത്തി തർക്കം ഉണ്ടായിരുന്നു.അന്ന് അത് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. അസീസ് പിന്നീട് താമസം മാറുകയും ചെയ്തു. തിങ്കളാഴ്ച മറ്റു തൊഴിലാളികൾക്ക് ഒപ്പം മൊയ്തീൻ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയിരുന്നു.തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അസീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജോലിക്കാരുടെ കൂടെ മൊയ്തീൻ കോയ ഉണ്ടെന്നറിഞ്ഞ് അസീസ് തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീൻ ഹാജിയെ തൻറെ പറമ്പിൽ കേറ്റരുതെന്ന് പറഞ്ഞു. ഇതേത്തുടർന്ന് ചൊവ്വാഴ്ച അസീസ് ഹാജിയുടെ പറമ്പിൽ പോകാതെ മറ്റൊരു സ്ഥലത്തേക്ക് ആണ് മൊയ്തീൻ കോയയേ ജോലിക്ക് നിയോഗിച്ചത് . മൊയ്തീൻ കോയ ഇവിടേക്ക് പോകുന്ന അവസരത്തിൽ റോഡിൽ കാത്തിരിക്കുകയായിരുന്ന അസീസ് വിളിച്ചുവരുത്തി റോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സ്ത്രീകൾ അടക്കമുള്ള തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. പിന്നീട് വീട്ടുകാർ എത്തി മൊയ്തീൻ കോയയേ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തു .
തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു വയോധികന് മർദ്ദനം
