കെ.ടി.ഡി.സി കെട്ടിടത്തിൽ ഒളിച്ചു താമസിച്ച കാപ്പാ കേസ് പ്രതി പിടിയിൽ

പീരുമേട്:സർക്കാർ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെടാമറിൻ്റ്റിസോർട്ടിൽ ഒളിച്ചു താമസിച്ച കാപ്പാ കേസ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പുനലൂർ കരവള്ളൂർ പൂകുടുത്തിയിൽ ജയിൻ സാം (32) ആണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്തുക്കളായ പുനലൂർ മണിയാർ രാജ് ഭവൻ വീട്ടിൽ രതിഷ് (44) , ടാമറിൻ്റ് വാച്ചർപുനലൂർ കാക്കോട് അനന്ദ ഭവനിൽ രജിത് കുമാർ എന്നിവരും അറസ്റ്റിലായി. ഇവർ താമസിച്ച മുറിയിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെടുത്തു.വെടിയുണ്ടകൾ കൈവശം വയ്ക്കുന്നതിന് നിയമപരമായി രേഖകൾ ആവശ്യമാണ്. കൂടാതെ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 209-ാം നമ്പർ മുറിയിൽ അനധികൃതമായി താമസിച്ചതിനുമാണ് ജയിൻ സാമിനെയും രതീഷിനെയും അറസ്റ്റ് ചെയ്തത്. ഇവർക്ക് താമസിക്കാനുള്ള ഒളിയിടം ഒരുക്കിയതിനാണ് രജിത് പിടിയിലായത്. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ആറരയോടെ പീരുമേട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *