കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ അറസ്റ്റിൽ. സബാഹ് അൽ സാലിം പ്രദേശത്തെ അനധികൃതമായി പ്രവർത്തിച്ചിരുന്ന വനിതാ സലൂണിൽ നടത്തിയ പരിശോധനയിലാണ് ഈജിപ്‌ഷ്യൻ ഡോക്ടർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്ക് ഈ മേഖലയിൽ ഔദ്യോഗിക ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് സൗന്ദര്യചികിത്സകൾ നടത്തി വന്നിരുന്നത്.സലൂണിൽ നിന്ന് 50 കുവൈത്ത് ദിനാർ വരെ ഈടാക്കി സൗന്ദര്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് അനധികൃത സൗന്ദര്യചികിത്സാ ഉപകരണങ്ങളും പിടികൂടി. മൂന്ന് വനിതാ ജീവനക്കാരും പിടിയിലായിട്ടുണ്ട്.
കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ പിടിയിൽ
