ചെന്നൈ: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് ഹനുമാൻ ആണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂർ. അമേരിക്കൻ ബഹിരാകാശയാത്രികൻ നീൽ ആംസ്ട്രോങ്ങല്ല, ഹനുമാനാണ് ചന്ദ്രനിൽ ആദ്യം കാലുകുത്തിയതെന്നായിരുന്നു ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പറഞ്ഞത്. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ അറിവും യുക്തിസഹമായ ചിന്തയും അപമാനിക്കപ്പെടുകയാണെന്ന് ഡി.എം.കെ നേതാവായ കനിമൊഴി എംപി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അപമാനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക എന്ന ഭരണഘടനാ തത്വത്തെ ഇത് അപമാനിക്കുകയാണെന്നും കനിമൊഴി എംപി വിമർശിച്ചു.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് ഹനുമാൻ;അനുരാഗ് താക്കൂർ
