അമ്മയുടെ ഭരണത്തില്‍ പിടിപ്പുകേട് ഉണ്ടായിട്ടുണ്ടെന്ന് ദേവന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”കുറച്ചു കാലങ്ങളായിട്ട് അമ്മയുമായി ഞാന്‍ വലിയ ബന്ധമില്ലാതെയിരിക്കുകായിരുന്നു. കാരണം മോഹന്‍ലാലൊക്കെയുണ്ട്, നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. അപ്പോള്‍ നമ്മള്‍ അതിനകത്ത് കയറേണ്ട ആവശ്യമില്ലായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയൊക്കെ വന്നതിന് പിന്നാലെയാണ് ഞാന്‍ ഇതിലേക്ക് വരുന്നത്.എന്താണ് ഇതിലെ പ്രശ്‌നങ്ങള്‍, ഒരുപാട് പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് പരത്തുന്നുണ്ട്. പീഡന ആരോപണങ്ങള്‍ മാത്രമല്ല ഇതിനകത്തെ പ്രശ്‌നം. അതൊരു പ്രശ്‌നം മാത്രമാണ്. ഇതിനകത്ത് പിടിപ്പുകേട് ഉണ്ടായിട്ടുണ്ട്. അത് മനഃപൂര്‍വം അല്ല, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെന്നും ദേവൻ പറഞ്ഞു.
രണ്ടേകാല്‍ കോടിയോളം ജിഎസ്ടിയും മൂന്നേകാല്‍ കോടിയോളം ആദായ നികുതിയും കെട്ടാനുണ്ട്;അമ്മയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ദേവന്‍
