തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 10, 11 (ശനി, ഞായർ) ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ശനിയാഴ്ച്ച രാത്രി 7 മണി മുതൽ 11.30 വരെയും ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
