ആമസോൺ ക്ലൗഡ് സർവീസ് പണിമുടക്കി; സ്‌നാപ്ചാറ്റ്, പ്രൈം വീഡിയോ ഉൾപ്പെടെ നിശ്ചലം

വാഷിങ്ടൺ: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസിൽ തകരാർ. തടസങ്ങൾ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്‌സൈറ്റുകളും ആപ്പുകളും ആക്‌സസ് ചെയ്യാൻ പാടുപെട്ടു. ഫോർട്ട്‌നൈറ്റ്, സ്‌നാപ്ചാറ്റ്, റോബിൻഹുഡ്, കോയിൻബേസ്, റോബ്‌ലോക്സ്, വെൻമോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാർ ബാധിച്ചു.എച്ച്എംആർസിയും മറ്റ് നിരവധി പൊതു സേവനങ്ങളും ഉൾപ്പെടുന്ന സർക്കാരിന്റെ ഗേറ്റ്‌വേ ലോഗിൻ സേവനത്തെ ബ്ലാക്ക്ഔട്ട് ബാധിച്ചു. എച്ച്എംആർസിയിലോ മറ്റ് സർക്കാർ സേവനങ്ങളിലോ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ “Sorry, there is a problem with the service. Try again later.” എന്ന സന്ദേശം ലഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *