ആലിയ ഭട്ട് സിനിമകളിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന അധിക്ഷേപ പോസ്റ്റിൽ ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ. ഹഖ് എന്ന സിനിമയിൽ പ്രകടനത്തിന് യാമി ഗൗതത്തെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് പറഞ്ഞ വാക്കുകളെ മുൻനിർത്തിയായിരുന്നു അധിക്ഷേപ പോസ്റ്റ്.’ആലിയ ഭട്ട് ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം അവൾ രാജമൗലിയോട് ആർആർആറിനായി ചോദിച്ചു, പത്താന് ശേഷം ആൽഫയ്ക്കായി ചോദിച്ചു, കൽക്കിക്ക് ശേഷം രണ്ടാം ഭാഗത്തിൽ അവസരങ്ങൾ നേടി, സ്ത്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നുകയറി, ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു.’ എന്നായിരുന്നു ഒരു എക്സ് ഹാന്റിലിൽ നിന്നും വന്ന പോസ്റ്റ്.
ആലിയ ഭട്ട് അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന അധിക്ഷേപ പോസ്റ്റിൽ ലൈക്കടിച്ച് അനന്യ പാണ്ഡെ
