തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ രംഗത്ത്. പരാമർശത്തിൽ ജമാഅത്തെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അത് കൊടുക്കാൻ മനസില്ലെന്നും മാപ്പ് പറയില്ലെന്നും ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശത്തിൽ ജീവിതാവസാനം വരെ മാപ്പ് പറയില്ലെന്നും ബാലൻ വ്യക്തമാക്കി. വക്കീൽ നോട്ടീസ് പറയുന്നത് വസ്തുത വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധ മനസിൻ്റെ ഉടമയാണ് ഞാൻ എന്ന് വരുത്തി തീർക്കാൻ ആണ് പരപ്രേരണയിൽ നടത്തിയ ശ്രമമാണിത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയെ അവഹേളിക്കാനും പൊതുമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്.കഴിഞ്ഞ 60 വർഷമായി പൊതു പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. തൊഴിലാളി വർഗത്തോട് കൂറും വിശ്വസ്ഥതയുo നിലനിർത്തികൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ആയാണ് ഞാൻ ജീവിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും ബാലൻ പറഞ്ഞു.
ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കാൻ മനസില്ല: എ.കെ. ബാലൻ
