ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. കാസ്പിർ എന്ന ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം ഒരു ഓപ്പറേഷനായി പോവുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അപകടം നടന്നയുടനെ, കരസേനയും തദ്ദേശ സ്വയംഭരണ സംഘങ്ങളും സ്ഥലത്തെത്തി, ദുഷ്‌കരമായ ഭൂപ്രദേശവും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം;നാല് സൈനികർക്ക് വീരമൃത്യു
