മലപ്പുറം: നിലമ്പൂരിൽ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിലമ്പൂർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്.മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ പത്മിനിയെ ഉടൻ തന്നെ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
