കോട്ടയം: ഉപ്പും മുളകും സീരിയലിലെ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടനെതിരെ കേസെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിന് ചിങ്ങവനം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും താരം ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു.പോലീസ് ബലംപ്രയോഗിച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംഗ്ഷനിൽ ആയിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; സിദ്ധാർഥ് പ്രഭുവിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു
