പാലക്കാട്: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. പാലക്കാട് ഒഴലപ്പതിയില്‍ ആണ് സംഭവം ഉണ്ടായിരിക്കുന്നത്. വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്. അതേസമയം ആധാര്‍ കാര്‍ഡ് കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നെന്നും ഇത് കാരണം കുട്ടിക് ചികത്സ ലഭിച്ചില്ലെന്നും ആണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡില്ലാത്തതുകൊണ്ട് ചികിത്സ നിഷേധിചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചു
