കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.വഴയില-പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെയാണ് ക്രയിനുമായാണ് കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്. വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറുവളവിലാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *