ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അസ്‌തമനത്തിലാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ജനാധിപത്യ പ്രക്രിയ വലിയ അപകടത്തിലാണ്. പ്രധാനമന്ത്രിക്ക് പാർലമെൻ്റിനോട് പോലും പ്രതിബദ്ധതയില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.മാധ്യമം ന്യൂസ് എഡിറ്ററായിരുന്ന എൻ രാജേഷിൻ്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌ക്കാര വിതരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം ദി വയർ ഫൗണ്ടർ എഡിറ്ററും ഡയറക്ടറുമായ എം.കെ വേണുവിന് ഡോ. ജോൺ ബ്രിട്ടാസ് എം പി സമ്മാനിച്ചു.മാധ്യമം ന്യൂസ് എഡിറ്ററും പത്ര പ്രവർത്തക യൂണിയൻ നേതാവുമായിരുന്ന എൻ രാജേഷിൻ്റെ സ്മരണക്കായി മാധ്യമം ജേണലിസ്റ്റ് യൂണിയനാണ് പുരസ്ക്കാരം ഏർപെടുത്തിയത്. ഭരണകുടത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അസ്‌തമനത്തിലാണെന്നും ജനാധിപത്യ പ്രക്രിയ വലിയ അപകടത്തിലാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി.

Leave a Reply

Your email address will not be published. Required fields are marked *