പാച്ചല്ലൂർ ദേവി നഗർ റസിഡൻസ് അസോസിയേഷന്റെ പരിധിയിൽ തിരുവല്ലം മേഖലയിൽ പ്രവർത്തിച്ചുപോരുന്ന റസിഡൻസ് അസോസിയേഷനുകളെ കോർത്തിണക്കിക്കൊണ്ട് തിരുവല്ലം എസ് എച്ച് ശ്രീ പ്രദീപ് അവർകളുടെ നേതൃത്വത്തിൽ ജനമൈത്രി മീറ്റിംഗ് നടന്നു. പ്രസ്തുത മീറ്റിംഗിൽ ദേവീ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ രാജീവ് ലാൽ അദ്യക്ഷത വഹിക്കുകയും, സെക്രട്ടറി ശ്രീ അഭിലാഷ് ആർ എസ് സ്വാഗതം പറയുകയും തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യാവതി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തെ അഭിസംബോധന ചെയ്ത് ബഹുമാനപ്പെട്ട തിരുവല്ലം എസ് എച്ച് ശ്രീ പ്രദീപ്, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സാമുദായിക നേതാക്കൾ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ അനൂപ് എന്നിവർ സംസാരിച്ചു. ദേവീ നഗർ റസിഡൻസ് അസോസിയേഷൻ ട്രഷറർ ശ്രീ അജിത് കുമാർ നന്ദി പറയുകയും ചെയ്തു
