17000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ സഹായിയെ ഇഡി അറസ്റ്റ് ചെയ്തു

അനിൽ അംബാനിയുടെ അടുത്തയാളും റിലയൻസ് പവർ ലിമിറ്റഡിന്റെ സിഫ്ഒയുമായ അശോകുമാർ പാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തു. 25 വർഷത്തെ പ്രവർത്തി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടൻറ് ആണ് അശോക് കുമാർ .ഏഴു വർഷത്തിൽ അധികമായി ഇദ്ദേഹം റിലയൻസ് പവറിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആണ്. അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലും വായ്പാതുക മറ്റു കമ്പനികളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതിനുമാണ് ഇഡി അന്വേഷണം നടത്തുന്നത്. 2017 ലും 2019 ലൂം യെസ് ബാങ്ക് അനുവദിച്ച വായ്പുകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതർ ക്കും കൈപ്പുലി നൽകിയതിനും തെളിവുകളും ലഭിച്ചു. അനുമതി നൽകിയതിൽ വലിയ പിഴവുണ്ടെന്ന് ഇഡി പറയുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 14000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്ന് ഇഡീ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *