തിരുവനന്തപുരം: എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി സതീശന് പറഞ്ഞിരുന്നു. ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല. ഷൈന്‍ ടീച്ചറേയും എംഎല്‍എയേയും ബന്ധപ്പെടുത്തി ജീര്‍ണിച്ച പ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ സാംസ്കാരിക ജീര്‍ണതയുടെ പ്രതീകമായി മാറിയെന്നും എം വി ഗോവിന്ദന് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ തടയില്ലെന്നും എം വി ഗോവിന്ദന്. അടിയന്തര പ്രമേയം നേരിടുന്നതില്‍ സര്‍ക്കാരിന് ഭയപ്പാടില്ലെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ജനാധിപത്യ കീഴ്വഴക്കത്തിലെ പുതിയ അധ്യായമാണതെന്നും അദ്ദേഹം ചൂണ്ടികാട്ടി. പ്രതിപക്ഷം തളര്‍ന്ന് തരിപ്പണമായി. അത് എല്ലാവരും കണ്ടുവെന്നും ഗോവിന്ദന്.
ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല എന്ന് എം വി ഗോവിന്ദൻ
