60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശില്പ ഷെട്ടിയെ മുംബൈ പോലീസ് നാലര മണിക്കൂറ് ചോദ്യം ചെയ്തു. ശില്പ ഷെട്ടിയുടെ വീട്ടിലായിരുന്നു പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പോലീസിനോട് പറഞ്ഞു. ശില്പയുടെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടുകളെ കുറിച്ചും ചില രേഖകളും ഇവർ പോലീസിന് കൈമാറി. വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശിൽപ്പയ്ക്കും ഭർത്താവ് രാജകുന്ധരയ്ക്കും എതിരെ തട്ടിപ്പ് കേസ് എടുത്തത്. ഇരുവരും ഗൂഢാലോചന നടത്തി തൻറെ പക്കൽ നിന്നും 60 കോടി രൂപയിലേറെ തട്ടിയെടുത്ത് എന്നാണ് ഇയാൾ പരാതി നൽകിയത്.
60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശില്പാ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു
