സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി എം ബി രാജേഷ്. 2024-25 ൽ 228.60 ലക്ഷം കേയ്‌സ് മദ്യം ആണ് ഉപയോഗിച്ചത്. കഴിഞ്ഞ 3 വർഷത്തെ കണക്ക് നോക്കിയാൽ മദ്യ ഉപഭോഗം കുറഞ്ഞതായി കാണാം എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികലാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ആയിരം സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. 500 സ്കൂളുകളിൽ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പരിശോധന വ്യാപകമാക്കി. ജനുവരി മുതൽ ഓഗസ്റ്റ് വരെ സ്കൂൾ പരിസരങ്ങളിൽ നടത്തിയത് 30, 336 പരിശോധനകളാണ് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു എന്ന് മന്ത്രി എം ബി രാജേഷ്
