പുതുപ്പളളി: ഉമ്മന്‍ ചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉമ്മന്‍ചാണ്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് വഴികാട്ടിയാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതുപ്പളളിയിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തത്.വികാരം വിനയത്തില്‍ നിന്നുണ്ടാകുന്നതാണ്. രാഷ്ട്രീയം എന്നത് മനുഷ്യനെ അറിയാനുളള കഴിവാണ്. എന്റെയടുത്ത് വന്ന് സംസാരിക്കുന്ന യുവാക്കളായ നേതാക്കള്‍ മനുഷ്യരെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കണം. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കണം. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഞാന്‍ അത്തരത്തില്‍ കണ്ടിട്ടുളള ഒരാള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. 21 വര്‍ഷത്തെ അനുഭവത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മനുഷ്യനെ മനസിലാക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല’ എന്നും രാഹുൽ ഗാന്ധി.
രാഷ്ട്രീയ വഴികളിൽ എന്റെ ഗുരു ഉമ്മന്‍ചാണ്ടി എന്ന് രാഹുല്‍ ഗാന്ധി
