ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു. കൊല്ലം നഗരത്തിലെ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഓഗസ്റ്റ് 24ന് പൂന്തലത്താഴം സ്വദേശി അഖിലിനെയും കല്ലുംതാഴം സ്വദേശി അവിനാശിനെയും, കൊല്ലം സ്വദേശി ശരത്തിനെയും അറസ്റ്റ് ചെയ്തിരുന്നു .ഇവരെചോദ്യം ചെയ്തതിലാണ് വിതരണത്തിന് മുഖ്യശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായതും ഹരിതയുടെ പേര് പറഞ്ഞതും.മങ്ങാട്ട് ശശി മന്ദിരം വീട്ടിൽ ഹരിത (27)അമ്മൂമ്മയ്ക്ക് ഒപ്പമാണ് താമസം. എൻജിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിൽ ആണ്. ഒമാനിലോട്ടുള്ള പോക്കിലും വരവിലും ഹരിത എംഡി എം എ കടത്തിന്റെ ഏജൻറ് ആയി പ്രവർത്തിക്കുകയായിരുന്നു. അവിനാശും ഹരിതയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞശേഷം ആണ് ഇവർ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *