അതിദാരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചലച്ചിത്രതാരങ്ങളായ കമലഹാസൻ മമ്മൂട്ടി മോഹൻലാൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കുകയും ചെയ്യും . തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേ സമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സംസ്ഥാനം സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടി നടത്തുകയും ചെയ്യും. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവും കേരളം എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ പറഞ്ഞു.
നവംബർ ഒന്നിന് പ്രഖ്യാപനം “അതി ദരിദ്രരില്ലാത്ത കേരളം”
