കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ(89) അന്തരിച്ചു. പ്രമുഖ കയർ വ്യവസായി ആയിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. 2006 ൽ ആലപ്പുഴയിൽ അവർ സ്ഥാപിച്ച ഭർത്താവ് രവി കരുണാകരന്റെ സ്മാരക മ്യൂസിയം അപൂർവ്വ കലാസൃഷ്ടികളിലൂടെ രാജ്യാന്തര പ്രശസ്തമാണ്. രവി കരുണാകരന്റെ മരണശേഷം അവർ കമ്പനീയുടെ ചുമതല ഏറ്റെടുത്തു. രവി കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ടെസ്റ്റ് ആയും പ്രവർത്തിക്കുകയായിരുന്നു ഇപ്പോൾ. കരകൗശല വസ്തുക്കളിൽ ഭർത്താവിനെപ്പോലെ ബെറ്റിയും ചെറുപ്പം മുതൽ താൽപര്യം കാട്ടിയിരുന്നു. ആലപ്പുഴ ഇന്നർവിൽ ക്ലബ്ബിൻറെ ചാർട്ടർ അംഗമാണ്. മൂന്നുവർഷം അവർ ക്ലബ്ബ് പ്രസിഡണ്ടായിരുന്നു. റോട്ടറി ഇൻറർനാഷണലിലും സജീവമായിരുന്നു .അവർ ബിസിനസ് സംബന്ധമായും അല്ലാതെയും നൂറിലേറെ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ എല്ലാ സൗഹൃദങ്ങളും വളർത്തിയെടുക്കുകയും ചെയ്തിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് ആലപ്പുഴ സെൻറ് ജോസഫ് കോളേജിന് സമീപം ശാന്തിഭവൻ വീട്ടുവളപ്പിൽ.
കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ അന്തരിച്ചു
