രാഷ്ട്രപതി ദ്രൗപതി മുറുമു ശബരിമലയിൽ ദർശനം നടത്തി

രാഷ്ട്രപതി ദ്രൗപതി മുറിമൂ ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ എത്തിയ രാഷ്ട്രപതി അവിടുന്ന് കെട്ടുനറച്ച് ആണ് ശബരിമല കയറിയത്. രാവിലെ 11:45നാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തി പതിനെട്ടാം പടി കയറി. പ്രത്യേക വാഹനത്തിൽ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയിൽ എത്തിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടിക്കെട്ട് കൊണ്ടാണ് മലകയറിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് ദേവസ്വം മന്ത്രി ബി എൻ വാസവനും ഉണ്ടായിരുന്നു.രാഷ്ട്രപതി പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ തന്ത്രി മഹേഷ് മോഹനര് പൂർണ കുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ മൂന്നുമണിവരെ വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. ദേവസം ബോർഡിൻറെ ഉപഹാരം ആയി രാഷ്ട്രപതിക്ക് കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പരൂപം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *