വടകരയിൽ കഴിഞ്ഞദിവസം എസ്പാൻഷെ റെഡിമെയ്ഡ് ഷോപ്പിലെ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നു വയസ്സുകാരൻ അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെടുകയായിരുന്നു .വാതിൽ തുറക്കാനും കുട്ടിക്ക് കഴിഞ്ഞില്ല.അധികൃതർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും, സേനയെത്തി ഡോർ ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
