കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പ്രകടനങ്ങൾ സംഘർഷഭരിതമായി. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു പ്രതിഷേധമുണ്ടായത്. പാളയം മാർക്കറ്റ് മാറ്റുന്നതിന് അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. 100 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.എന്നാൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം പാളയം മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും പ്രതിഷേധ അവസാനിപ്പിക്കുകയും ചെയ്തു.
Related Posts
കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ യുവാക്കൾ മദ്ദിച്ചു
കണ്ണൂർ അഴീക്കലിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദ്ദിച്ച യുവാക്കൾക്കെതിരെ കേസ്. അഴീക്കൽ മുണ്ടച്ചാൽ ബാലകൃഷ്ണനെയാണ് (77)യുവാക്കൾ മർദ്ദിച്ചത്. ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത്…
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികൾക്ക് മികച്ച നിരക്കിൽ നാട്ടിലേക്ക് പണമയക്കാനാകും
.ദോഹ: യു.എസ് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഖത്തർ റിയാൽ 24 രൂപക്ക് മുകളിലും, ഏകദേശം ഇതേ നിരക്കിൽ തന്നെ യു.എ.ഇ, സഊദി…
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി
കൊച്ചി: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി.ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ലിറ്ററിന് 160ൽ നിന്ന് 240 രൂപയാക്കി വില വർധിപ്പിക്കാനാണ് അനുമതി.വില വർധന…
