കണ്ണൂർ കൂത്തുപറമ്പ് കണിയാർ കുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ പി. രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം ഇട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. കൂടുതൽ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിന് പിന്നാലെ പ്രതി നഗരസഭ കൗൺസിലർ ആണെന്ന് തെളിയുകയും ചെയ്തു. അതിനുശഷം രാജേഷിനെ അറസ്റ്റ് ചെയ്തു.
കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ
