ഇടുക്കിയിൽ ശക്തമായ മഴയെ തടർന്ന് പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിൽ ഉളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിൽ എത്തി. മൂന്ന് ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 1063 ഘനയടി ജലമാണ് തുറന്നു വിട്ടിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് കല്ലാർ ഡാമിലെ നാല് ഷട്ടറുകളും തുറന്നു. മലവെള്ളപ്പാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് കനത്ത നാശനഷ്ടം; മുല്ലപ്പെരിയാർ ഡാം തുറന്നു
