വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകന്റെ സുഹൃത്ത് അടിയേറ്റു മരിച്ചു

വർക്കലയിൽ കണ്ണമ്പയിൽ പ്രണയബന്ധമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകൻറെ സുഹൃത്തായ കൊല്ലം സ്വദേശി അമൽ മരിച്ചു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള പ്രണയബന്ധം തകർന്നതിനെ ചൊല്ലിയുള്ള സംഘർഷമാണ് സുഹൃത്തിൻറെ കൊലപാതകത്തിൽ കലാശിച്ചത്. പ്രണയബന്ധം തകർന്നതിന് യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ കണ്ണമ്പയിൽ ഉള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായി സംഘർഷം ഉണ്ടായി .ഇതിനിടെ കാമുകന്റെ സുഹൃത്തായ അമലി്ന് അടി കിട്ടുകയായിരുന്നു.സംഭവം നടന്നത് 14ന് രാത്രിയാണ് .അന്ന് കൊല്ലത്തുള്ള വീട്ടിലേക്ക് മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛർദ്ദിച്ചു. രാവിലെ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് 17ന് യുവാവ് മരണപ്പെട്ടു. ഹോസ്പിറ്റലിൽ ചെന്നപ്പോൾ തെങ്ങിൽ നിന്ന് വീണതാണെന്നാണ് ഡോക്ടറോട് പറഞ്ഞതെങ്കിലും ഡോക്ടറിന് സംശയമുള്ളതുകൊണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വിശദമായി ചോദ്യം ജയിലിലാണ് വർക്കലയിൽ വെച്ച് അമലിന് അടിയേറ്റ കാര്യം ബന്ധുക്കൾ പറയുന്നത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളായ കണ്ണമ്പയിലുള്ള മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *