തിരുവനന്തപുരം.വെള്ളക്കുപ്പികൾ ബസ്സിൻ ഡ്രൈവർ സീറ്റിന് മുന്നിൽ കൂട്ടിയിട്ടന്ന് പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം. മന്ത്രിയുടേത് വെറും പ്രഹസനം ആയിപ്പോയി, വെറും ഷോ ആണ് എന്നാണ് കൊല്ലത്തെ സംഘടന നേതാവ് പ്രതികരിച്ചത്. ഇതുതന്നെയായിരുന്നു മിക്ക ഡ്രൈവർമാരുടെയും പ്രതികരണം. ദീർഘദൂര റൂട്ടുകൾ പോകുമ്പോൾ കിട്ടുന്ന ബാറ്റ ഭക്ഷണത്തിനും വെള്ളത്തിനും വിശ്രമത്തിനും തികയില്ലെന്ന് കോട്ടയത്ത് നിന്ന് ഏതാണ്ട് ഒമ്പതര മണിക്കൂർ ദൈർഘ്യമുള്ള റൂട്ടിൽ സ്ഥിരമായി പോകുന്ന ഡ്രൈവർ പറഞ്ഞു .നല്ല ചൂടും ആയതുകൊണ്ട് വെള്ളം കുടിക്കാതെ ഓടിക്കാൻ പറ്റില്ലല്ലോ എസിയിൽ പോകുന്നവർക്ക് ഞങ്ങളുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ .അതുകൊണ്ട് ദിവസം മൂന്നുനാലു കുപ്പി വെള്ളം വേണ്ടിവരും. പുലർച്ചെ 5 മണിക്ക് പോയാൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് എത്തുന്നത്. പത്തു രൂപയ്ക്ക് വെള്ളം കിട്ടുന്ന ഇടത്തുനിന്ന് മൂന്നുനാലും കുപ്പി വാങ്ങി വയ്ക്കുന്ന പതിവാണുള്ളത്. ഒരു കുപ്പി വയ്ക്കാൻ മാത്രമേ ബസ്സിൽ സൗകര്യമുള്ളു അതുകൊണ്ട് ബാക്കി കുപ്പികൾ മുന്നിൽ ഇടുകയാണ് ചെയ്യുന്നത്. അതാണ് ഇപ്പോൾ വലിയ പ്രശ്നമായിട്ട് മന്ത്രി പറയുന്നത്. ഒരു കുപ്പി മാത്രം മതിയെന്ന് വന്നാൽ ഇടയ്ക്ക് ബസ് നിർത്തി വെള്ളം എടുക്കേണ്ടിവരും. അത് യാത്രക്കാർക്കും ബുദ്ധിമുട്ടാവും. ഇന്നലത്തെ സംഭവം അയാളുടെ കുടുംബത്തിനും എത്രമാത്രം വിഷമമുണ്ടാക്കി കാണും. പരസ്യമായി അപമാനിക്കുമ്പോൾ മന്ത്രിയും ഇതൊന്നു ആലോചിക്കണം.
കഴിഞ്ഞദിവസമാണ് കൊല്ലം ആയൂരിൽ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞുനിർത്തി മന്ത്രി ഗണേഷ് കുമാർ ജീവനക്കാരനെ ശാസിച്ചത്, മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട് എന്നായിരുന്നു ശകാരം.ബസ്സുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്റ്റിക് കൂട്ടിയിടരുതന്നും എംഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് ജീവനക്കാർ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു.