മെൽക്കർ ഫിനാൻസ് ഡയറക്ടേഴ്സ് 270 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ് അറസ്റ്റിൽ

തൃശ്ശൂർ മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ ഭാര്യ വാസന്തി എന്നിവർ 4000 ത്തിലേറെ പേരിൽ നിന്ന് 270 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായി. ചെന്നൈയില് രജിസ്റ്റർ ചെയ്തു തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച ഈ സ്ഥാപനം, അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരെ പറ്റിക്കുകയായിരുന്നു. മെൽക്കർ ഫിനാൻസിന് പുറമേ മേക്കർ നിധി, മേൽക്കർ സൊസൈറ്റി, മെൽക്കർ ടി ടിഐ എന്നീ പേരുകളിൽ പ്രവർത്തിച്ചാണ് കമ്പനി നിക്ഷേപകരെ ആകർഷിക്കുന്നത്. സ്ഥിരനിക്ഷേപത്തിന് പുറമേ ഡിബഞ്ചർ ,സബോർഡിനേറ്റ് ഡേറ്റ് തുടങ്ങി പലവിധത്തിൽ നിക്ഷേപകരിൽ നിന്ന് ഇവർ പണം കൈപ്പറ്റി. തട്ടിപ്പിന് ഇരയായത് വയോധികരും സ്ത്രീകളും ആയിരുന്നു കൂടുതലും .2024 മാർച്ച് വരെ പലിശയും നിക്ഷേപവും നൽകിയിരുന്നെങ്കിലും പിന്നീട് മുടങ്ങി. ചെന്നൈയിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിലും തൃശ്ശൂരിലാണ് ഇതിൻറെ കോർപ്പറേറ്റ് ഓഫീസ്. ഒളിവിൽ ആയിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റിൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *