വാഹനങ്ങളുടെ അനധികൃത എയർഹോണുകൾ പിടിച്ചെടുത്തു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഓരോ ജില്ലയിലെയും പരിശോധന കണക്കുകൾ ദിവസേന കൈമാറണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്. വാഹനങ്ങളിലെ എയർഹോണുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ മുൻ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞദിവസം കോതമംഗലത്ത് മന്ത്രി ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിൽ എത്തിയ ബസ് ഹോൺ മുഴക്കി പറഞ്ഞതിനെതിരെ, ബസ്സിനെതിരെ നടപടി എടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ബസ്സിന്റെ പെർമിറ്റും റദ്ദാക്കിയിരുന്നു.
വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
