കൊല്ലം കറുവൂരിലെ വീട്ടിൽ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഞ്ചുമണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. വല ഉപയോഗിച്ചാണ് ഫയർഫോഴ്സ് പുലിയെ പുറത്തെത്തിച്ചത്. വീട്ട് ഉടമസ്ഥൻ രാവിലെയാണ് കിണറ്റിൽ പുലി വീണ വിവരം അറിയുന്നത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
