ശബരിമല ശ്രീ കോവിലിലേ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും. താന്ത്രിക അനുമതിയും ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത് .തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ എല്ലാം വീഡിയോ ചിത്രീകരിച്ചാണ് സ്വർണം പൂശിയ പാളികൾ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകൾ പരിഹരിക്കാനായി കൊണ്ടുപോയത്.തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17 ന് നട തുറക്കുമ്പോൾ അറ്റകുറ്റപ്പണികൾ എല്ലാം തീർത്ത് പുതിയ സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനസ്ഥാപിക്കും.
ശബരിമലയിൽ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും
