കോഴിക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിപിന്റെ തലയ്ക്ക് വെട്ടേറ്റു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിച്ചു ഓഗസ്റ്റ് 19നു മരിച്ച 9 വയസ്സുകാരിയുടെ പിതാവ് സനൂപമാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡോക്ടറെ ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടർ വിപിന്റെ പരിക്ക് ഗുരുതരമല്ല. ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *