കോതമംഗലത്ത് പ്ലസ് ടു വിദ്യാർഥിയെ മെസ്സേജ് അയച്ചതിൻറെ പേരിൽ പെൺ സുഹൃത്തിൻറെ വീട്ടുകാർ മർദ്ദിച്ചു

പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിന് കോതമംഗലം വാരപ്പെട്ടിയിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. കൂടെ പഠിക്കുന്ന വിദ്യാർഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു വീട്ടുകാരുടെ മർദ്ദനം. മർദ്ദനത്തിൽ അവശനായ വിദ്യാർഥി കോലഞ്ചേരി ആശുപത്രിിൽ തീവ്ര വിഭാഗത്തിലാണ്. മുഖത്തും വയറിനും ആന്തരിയാവയങ്ങൾക്കും ക്ഷതം ഏറ്റിട്ടുണ്ട് വിദ്യാർഥിക്ക്. പെൺകുട്ടിയുടെ മൊബൈലിൽ നിന്ന് ഇവർ മെസ്സേജ് അയച്ചു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. തുടർന്നു കാറിൽ കയറ്റി കൊണ്ടുപോയി കുറ്റിലഞ്ഞിയിലെ വർക്ക് ഷോപ്പിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *