പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചറ്ർ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സീതത്തോട് . പൊന്നമ്പലമേടിന് സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറർ പച്ചക്കാനം പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ അനിൽകുമാറിനെ(30)യാണ് കടുവ ആക്രമിച്ചു കൊന്നത്. മൂന്നുദിവസം മുമ്പാണ് അനിൽകുമാർ വനവിഭവങ്ങൾ തേടി പൊന്നമ്പലംമേട് ഭാഗത്തേക്ക് പോയത്. ഇന്നലെ സന്ധ്യയായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോൾ പൊന്നമ്പലംമേട് നിന്നും കുറെ അകലെയായി ചടയാൻതോട് ഭാഗത്തായി മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തങ്കയ്യ -ചെല്ലമ്മ ദമ്പതികളുടെ മകനാണ് അനിൽകുമാർ. കുറച്ചു വർഷങ്ങളായി പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ പരിധിയിൽപ്പെട്ട പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ വാച്ചറായി ജോലിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അവധി പ്രമാണിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതാണ്. ഗവിയിൽ ജനിച്ചു വളർന്ന അനിൽകുമാറിന് പൊന്നമ്പലമേട് ,ഗവി കാടുകൾ സുപരിചിതമാണ് .ഒഴിവുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ഒറ്റയ്ക്കാണ് അനിൽകുമാർ കാട്ടിൽ പോകാറുള്ളത് എന്ന് ബന്ധുക്കൾ പറഞ്ഞു. സമയം കഴിഞ്ഞിട്ടും മടങ്ങിവരാത്ത കൊണ്ടാണ് ബന്ധുക്കൾ അന്വേഷണത്തിന് ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *