തൃശ്ശൂർ. ചെറു ടെതുരുത്തി കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. വിദ്യാർത്ഥികളോട് അധ്യാപകൻ മോശമായി പെരുമാറിയതായി വൈസ് ചാൻസിലർക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. തുടർന്ന് പോലീസിന് പരാതി കൈമാറുകയും, ചെറുതുരുത്തി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുത്തു. അധ്യാപകൻ ഒളിവിലാണ്.
തൃശ്ശൂർ കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്
