കോഴിക്കോട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ മേയറായി സംവിധായകൻ വി എം വിനുവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. പാറെപ്പടിയിലോ ചേവായൂരിലോ വിനുവിന് സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിനുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും പറയുന്നു. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
