എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. വീട്ടിൽ ആളില്ലാത്ത കൊണ്ട് ആളപായ ഒന്നുമില്ല. ഗൃഹോപകരണങ്ങൾ എല്ലാം കത്തി നശിച്ചു.26 വർഷമായി ഇവിടെ വാടകയ്ക്ക് കഴിയുകയായിരുന്നു രാജുവും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ജോലിക്ക് പോകുന്ന മകളെ ജോലിസ്ഥലത്ത് ആക്കിയതിനു ശേഷം തിരികെ വരുമ്പോഴാണ് വീട്ടിൽ നിന്നും പുക വരുന്ന കാര്യം അയൽവാസികൾ പറഞ്ഞ് ഇവർ അറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
