കോഴിക്കോട് കക്കോടിയിൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഒഡീഷ സ്വദേശി ഉദയ് മാഞ്ചി മരിച്ചു. പുതിയ മതിൽ നിർമ്മിക്കുന്നതിനിടെ മണ്ണ്താഴ്ന്ന പഴയ മതിലിടിഞ്ഞു. മലയാളി ഉൾപ്പെടെ മൂന്ന് ജോലിക്കാരാണ് ഉണ്ടായിരുന്നത്. ഉദയ് മാഞ്ചിയുടെ തല അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. നാട്ടുകാർ മതിൽ ഉയർത്താൻ ശ്രമിച്ച് എങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയാണ് ഉദയ്നെ പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
