കൊല്ലം വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ വിസമ്മതിച്ച ഭാര്യയുടെ ദേഹത്ത് ത്ത് തിളച്ച മീൻ കറി ഒഴിച്ചു

കൊല്ലം ആയൂർ വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ തയ്യാറാ വാത്തതിന്റെ പേരിൽ റജീലാ ഗഫൂറിന്റെ (36) ദേഹത്ത് ഭർത്താവായ സജീർ തിളച്ച മീൻ കറി ഒഴിച്ചു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകിയത് മന്ത്രവാദിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് റജീലാ എതിർത്തു. ഇതോടെ ഇവരും വഴക്കുണ്ടാവ്കയും അടുപ്പിലെ തിളച്ച മീൻ കറി എടുത്ത് റെജിയുടെ ദേഹത്ത് സജീർ ഒഴിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റ റെജിലയെ നാട്ടുകാരും ബന്ധുക്കളും എത്തി ആയൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. സജീർ ഒളിവിലാണ് ഇയാൾക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *