സാരി ഉടുത്ത് അണിഞ്ഞൊരുങ്ങിവരുന്ന സ്ത്രീയെ ആരും നോക്കിനിന്നുപോകും. അത്രയ്ക്കു ചന്തമാണ്. പക്ഷേ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് സാരി അത്ര കംഫര്‍ട്ടബിള്‍ അല്ല. ഇപ്പോള്‍, സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന നന്ദനത്തിന്റെ ലൊക്കേഷനില്‍ വച്ച് സാരിയുടത്തിനെക്കുറിച്ച് നവ്യ പറഞ്ഞത് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറി.
നന്ദനം സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഞാന്‍ ആദ്യമായി സാരി ഉടുക്കുന്നത്. എനിക്കാണെങ്കില്‍ പതിനാറ് വയസ്. സാരി ഉടുത്ത് ഒരു പരിചയവുമില്ല. ആണുങ്ങള് മാത്രമെ ലൊക്കേഷനില്‍ ഉള്ളൂ, അമ്മയും ഇല്ല. ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ.
ഞാന്‍ എനിക്ക് സാരി ഉടുക്കാന്‍ അറിയാമെന്ന ജാടയില്‍ സാരിയും ബ്ലൗസും പാവാടയുമായി മുറക്കകത്ത് കയറി. അമ്മ ടീച്ചറായതുകൊണ്ട് അമ്മ എന്നും സാരി ഉടുക്കുന്നത് കണ്ടത് ഓര്‍മയുണ്ട്. പിന്നെ വീട്ടില്‍ സ്ഥിരം അമ്മയായും ടീച്ചറായും കളിക്കുമായിരുന്നു. അതില്‍ കുറച്ച് ഗെറ്റപ്പായാണ് ഞാന്‍ കളിക്കാറുള്ളത്. പ്ലീറ്റ് വേണമെന്ന് അറിയാമായിരുന്നു.
എന്റെ സങ്കല്പത്തില് വരാവുന്നത് പോലെ സാരിയുടുത്തു. ഫൈനല്‍ പുറത്ത് വന്നപ്പോള്‍ സാരി ഉടുത്തത് പോലെയായി. പക്ഷേ തിരിഞ്ഞും മറിഞ്ഞുമാണ് സാരിയുടത്തത്. സാരി തിരിഞ്ഞുപോയി. അവസാനം ശരിയാക്കി. അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ തമാശ തോന്നുന്നു- നവ്യ പറഞ്ഞു.