കോട്ടയം : വാകത്താനം സ്വദേശിയായ ജീബു പുന്നൂസിനെ (49)ആണ് അണ്ണാൻകുന്നു സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒരു വർഷം മുമ്പാണ് ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞദിവസം ഫ്ലാറ്റിനു വെളിയിൽ ഇയാളെ കാണാതിരുന്നതിന് തുടർന്ന് ജീവനക്കാർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു തുടർന്നുപോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു . ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.അയർലൻഡിലെ ഡബ്ലിൻ തലായിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ സന്ധ്യ, മക്കൾ സാറ ,ജുവാൻ
അയർലൻഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
